1
പുരസ്ക്കാര വിതരണം കെ ബാബു എം.എൽ.എ നിർവഹിക്കുന്നു

പള്ളുരുത്തി:എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ പുരസ്കാരവിതരണം കെ. ബാബു എം.എൽ.എ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, കൗൺസിലർമാരായ ടി.വി. സാജൻ, ഇ.വി. സത്യൻ, എ.ബി. ഗിരീഷ്, ഷിജു ചിറ്റേപ്പള്ളി, ഡോ. അരുൺ അംബു കാക്കത്തറ, യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ അരമുറി, ഗൗതമൻ റോഷൻ, വി.എസ്. സുധീർ, വിഷ്ണു, സൈനി പ്രസാദ്‌, ലേഖ തുടങ്ങിയവർ പങ്കെടുത്തു.