പള്ളുരുത്തി: ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ചാൾസ് ഡയസ് മുഖ്യപ്രഭാഷണം നടത്തി. ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി വികാരി ഫാ. റാഫി കൂട്ടുങ്കൽ, യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാർഷൽ ഡിക്കൂഞ്ഞ, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ഇടക്കൊച്ചി പി.വി.എം.എം ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്ന മരിയ ഫെർട്ടൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജോസി പ്രകാശ്യ, ട്രഷറർ ടോമി റിബലോ എന്നിവർ സംസാരിച്ചു.