short

കൊച്ചി: ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനത്തിന്റെ വാർഷികത്തോടനുബന്ധി​ച്ച് കായൽ സമ്മേളന സ്മാരക സമിതി സംഘടിപ്പിച്ച

ഷോർട്ട് ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്ക്ളബി​ൽ നടന്ന ചടങ്ങി​ൽ ജേതാക്കൾക്ക് ശ്രീമൂലംനഗരം മോഹൻ പുരസ്‌കാരവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകി. രമ്യ ബാലകൃഷ്ണൻ (മികച്ച ഷോർട്ട് ഫിലിം സംവി​ധായി​ക), പ്രിയാ ഷൈൻ (മികച്ച നടി), രമേശ്‌ രാഘവൻ (മികച്ച സംവിധായകൻ) എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി. ചടങ്ങി​ൽ സമിതി അദ്ധ്യക്ഷൻ പി.വി. കൃഷ്ണൻകുട്ടി, ട്രഷറർ വി.പി. അയ്യപ്പൻ,​ ചീഫ് കോ-ഓർഡി​നേറ്റർ പി​.യു.ഉണ്ണി​ക്കൃഷ്ണൻ, എക്‌സി​ക്യൂട്ടീവ് അംഗം എം.ആർ.അജി​ത്ത് എന്നിവർ പങ്കെടുത്തു.