
കൊച്ചി: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ബാലവേദി ഗവ. ജൂനിയർ ബേസിക് സ്‌കൂളിലെ കുട്ടികൾക്കായി അക്ഷരപ്പാട്ടും കളികളും എന്ന പരിപാടി സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റിലൂടെ നടന്ന പരിപാടി ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാനരചയിതാവ് സ്നേഹചന്ദ്രൻ ഏഴിക്കര പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുര്യാക്കോസ്, അദ്ധ്യാപകരായ ഇ.ജെ യാക്കോബ്, ടി.എം. മേരി, എസ്.ആർ സിന്ധു, യുവത സെക്രട്ടറി പി.എസ് സുജ, ബാലവേദി സെക്രട്ടറി വി.പി. അഭിനവ് തുടങ്ങിയവർ സംസാരിച്ചു.