vaccine

കൊച്ചി: കൊവിഡ് ഭീതിയുടെ മുൾമുനയിൽ നിന്ന് തിരികെ മടങ്ങാനൊരുങ്ങിയ ജനങ്ങൾക്ക് മേൽ കരിനിഴലായി ഒമിക്രോൺ വകഭേദം എത്തിയതോടെ വാക്‌സിനെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വലി​യ വർദ്ധന. 20ശതമാനത്തിന്റെ വർദ്ധനവാണുണ്ടായതെന്ന് അധികൃതർ പറയുന്നു. ശനിയാഴ്ചയും ഇന്നലെയുമെല്ലാം എറണാകുളം ടൗൺഹാൾ ഉൾപ്പെടെയുള്ള സെന്ററുകളിൽ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിൽ വ്യാപക വാക്‌സിനേഷൻ നടന്നിരുന്നത്. മറ്റ് ദിവസങ്ങളിൽ വാക്‌സിനേഷൻ സെന്ററുകൾ ആവശ്യപ്പെടുന്ന മുറയ്ക്കായിരുന്നു വാക്‌സിനേഷൻ. എന്നാലിപ്പോൾ തിങ്കൾ, ശനി ദിവസങ്ങളിലും വൻ തിരക്കാണ്. നേരത്തെ, വളരെ കുറച്ച് പേർ എത്തിയിരുന്ന തിങ്കളും ശനിയും ഇപ്പോൾ 10,000- 15,000പേരാണ് വാക്‌സിനെടുക്കുന്നത്. മറ്റ് ദിവസങ്ങളിൽ 20,000- 25,000വരെ ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നുണ്ട്.

ഒമിക്രോൺ വൈറസ്

നവംബർ 24ന് മുൻപ് ജില്ലയിലെ വാക്‌സിനേഷൻ

ജില്ലയിൽ വാക്‌സിനേഷൻ

വാക്‌സിൻ ബാക്കിയുള്ളത്- ഒരു ലക്ഷം

ഒമിക്രോൺ വകഭേദം
കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദം. ശാസ്ത്രീയ നാമം- ബി.1.1.529
തിരിച്ചറിഞ്ഞത്- ദക്ഷിണാഫ്രിക്കയിൽ
ഗ്രീക്ക് അക്ഷരമാലയിലെ 15-ാമത്തെ ഒമിക്രോൺ എന്ന വാക്കാണ് പുതിയ വകഭേദത്തിന് നൽകിയത്. 12 വകഭേദങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതിനു ശേഷം വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. വരുംദിവസങ്ങളിലും എണ്ണം വർദ്ധിക്കാനാണ് സാദ്ധ്യത.
ഡോ. എം.ജി.ശിവദാസ്
വാക്‌സിനേഷൻ നോഡൽ ഓഫീസർ