നെടുമ്പാശേരി: വികസനമേഖലയിൽ വ്യാപാരികളെ പൂർണമായി അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തിറങ്ങാൻ നെടുമ്പാശേരി മേഖല തൊഴിൽ സംരക്ഷണ സംഗമം തീരുമാനിച്ചു. വികസനപ്രവർത്തനങ്ങളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് സംഗമം ആവശ്യപ്പെട്ടു.
സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.പി.തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ലാ സെക്രട്ടറി ഷെഫീഖ് ആത്രപ്പിള്ളി, പുനരധിവാസ ആക്ഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ ജിമ്മി ചക്യത്ത്, ജനറൽ കൺവീനർ ഷാജഹാൻ അബൂബക്കർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, എൻ.എസ്. ഇളയത്, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, വി.എ. ഖാലിദ്, ടി.എസ്. മുരളി, പി.ജെ. ജോയ്, ബൈജു ഇട്ടൂപ്പ്, ടി.വി. സൈമൺ, ഡേവിസ് മൊറേലി, ജോയ് ജോസഫ്, കെ.ജെ. ഫ്രാൻസിസ്, സുബൈദ നാസർ, ഷൈബി ബെന്നി, കെ.ആർ. ശരത്, മേരി പൗലോസ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ.കെ. ബോബി, സി.വി. ബിജീഷ്, കെ.വി. ജോസഫ്, ഭുവനേശ്വരൻ നായർ, ഉണ്ണികൃഷ്ണൻ മംഗളപ്പിള്ളി, പോൾ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.