nandakumar
ഒ.കെ. നന്ദകുമാർ, പ്രസിഡന്റ്

ആലുവ: എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖാ പ്രസിഡന്റായി ഒ.കെ. നന്ദകുമാറിനെയും സെക്രട്ടറിയായി വി.എൻ. ബാബുരാജിനെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. വി.കെ. സദാനന്ദൻ (വൈസ് പ്രസിഡന്റ്), സി.എൻ. ജോഷി (യൂണിയൻ കമ്മിറ്റി അംഗം), ടി.വി. രാജൻ, പി.കെ. മോഹനൻ, എം.ജി. രാജേഷ്, കെ.എ. സുനിൽ, പി.എസ്. സോബീസ്, റീജ രാജു, ഓമന മോഹനൻ (ശാഖാ കമ്മിറ്റി അംഗങ്ങൾ), പി.കെ. ഉണ്ണി, എം.കെ. മധു, മഞ്ജു അനിൽകുമാർ (ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.

പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ, യോഗം ബോർഡ് മെമ്പർമാരായ ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർമാരായ കെ. കുമാരൻ, സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു. വി.കെ.സദാനന്ദൻ, ഗീത ജോഷി, അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.