കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം സൗ​ത്ത് എ​സ്.എൻ.ഡി.പി യോഗം 1804-​ാം നമ്പർ ശാഖയുടെ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ആയി രഞ്ജു പവിത്രനെയും വൈസ് പ്രസിഡന്റാ​യി എ.പി. അജിത്തിനെയും സെക്രട്ടറി ആയി ജിതിൻ പി.എസിനെയും തിരഞ്ഞെടു​ത്തു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ യോഗത്തിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സജി കരുണാകരൻ വിജയകുമാർ കുറ്റംകരിക്കൽ എന്നിവർ സംസാരിച്ചു.