മൂവാറ്റുപുഴ: വൈവിദ്ധ്യങ്ങളുള്ള ഇന്ത്യയെ സംഘപരിവാർ വിഭാവനം ചെയ്യുന്ന രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് മലബാർ കലാപത്തേയും ചരിത്രത്തേയും വളച്ചൊടിയ്ക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാമത് വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്. ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി.മൂസ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ. എ.അൻഷാദ്, ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് ട്രഷറർ എം. എ. റിയാസ് ഖാൻ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ,,സി.പി.എം ഏരിയാ സെക്രട്ടറി കെ. പി .രാമചന്ദ്രൻ, എം.ആർ. പ്രഭാകരൻ, സോളമൻ സിജു, മീനാക്ഷി തമ്പി എന്നിവർ പങ്കെടുത്തു.
.
.