marchants
മുവാറ്റുപുഴ മെർച്ചന്റ്സ് അസോസിയേഷൻ സമര പ്രഖ്യാപന യോഗം അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. .

മൂവാറ്റുപുഴ: വികസനത്തിനായി കുടിയിറക്കപ്പെടുന്ന ഓരോ വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരവും ന്യായമായ പുനരധിവാസവും നൽകണമെന്ന് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ സമരപ്രഖ്യാപന യോഗം ആവശ്യപ്പെട്ടു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.എം.അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 8 ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. യോഗത്തിൽ ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ട്രഷർ കെ.എം.ഷംസുദ്ധീൻ,ജെയ്സൺ ജോയ്, അനസ് കെ.കെ, ഫഹദ് ബിൻ ഇസ്മായിൽ, ഫൈസൽ, ഹാരിസ്, ജെയ്സൺ തോട്ടം, എൽദോസ് പാലപുറം, ആരിഫ് പി.എ. എന്നിവർ പ്രസംഗിച്ചു.