മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം പച്ചക്കറി തൈകൾ, പൂക്കൾ എന്നിവ കൃഷി ചെയ്യുന്നതിന് ആവശ്യമായ തണൽ വലകൾ നിർമിക്കുന്നതിന് ധനസഹായം നൽകുന്നു. ബ്ലോക്ക് പ്രദേശത്തുള്ള പഞ്ചായത്തുകൾ,​ മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിലെ താത്പര്യമുള്ള കർഷകർ അതാത് കൃഷി ഭവനുമായി ബന്ധപ്പെടണം.