കാലടി: ജില്ലാ ലോട്ടറി ഏജന്റ്സ്,സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) ശ്രീമൂലനഗരം പഞ്ചായത്ത് കൺവെൻഷൻ ചേർന്നു. ജില്ലാ ലോട്ടറി ഏജന്റ്സ്,സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സബ്ബ് സ്റ്റോക്കിസ്റ്റ് ജില്ലാ കൺവീനർ കെ.സതീശൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം ടി.കെ.സന്തോഷ്, സി.പി.എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി.അബു, എറണാകുളം ജില്ലാ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കബീർ മേത്തർ, ശ്രീമൂനഗരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.കെ.കുട്ടൻ, ജോയിന്റ് സെക്രട്ടറി വി. ജി.അനിൽ, സി.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.പി.മുഹമ്മദ് ( പ്രസിഡന്റ്) ഒ.പി.ലക്ഷ്മണൻ, എൻ.കെ.മധു (വൈസ് പ്രസിഡന്റുമാർ) എം.കെ.കുട്ടൻ(സെക്രട്ടറി), വി.ജി.അനിൽ,വി.പി. ജോണി (ജോ.സെക്രട്ടറിമാർ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.