മൂവാറ്റുപുഴ: ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷനായിരുന്ന സ്വർഗ്ഗീയ മുരളി മോഹൻജിയുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കർമ്മയോഗി പുരസ്കാരം മേമടങ്ങ് സ്വദേശി കെ. വിജയന് (മണ്ണത്തൂർ വിജയൻ) സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ മാനനീയ എ. ഗോപാലകൃഷ്ണൻ സമർപ്പിച്ചു. 1,00,00 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വെള്ളൂർകുന്നം കൈലാസം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഓമന മുരളീ മോഹൻ ദീപ തെളിച്ചു. ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് രക്ഷാധികാരി വി.ചന്ദ്രാചാര്യ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. മുരളീ മോഹൻജിയുടെ മകൻ ശ്രീജിത്ത് മോഹൻ ,ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി ബിജീഷ് ശ്രീധർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര നിർണയ സമിതി ചെയർമാൻ ഡോ: എം. പി. അപ്പു കർമ്മയോഗി പുരസ്കാരത്തെക്കുറിച്ച് വിശദീകരിച്ചു. കെ.വിജയൻ മറുപടി പ്രസംഗം നടത്തി. പുരസ്കാരത്തോടൊപ്പം ലഭിച്ച 1,00,00 രൂപ വിജയൻ ഹിന്ദു ഐക്യവേദിക്ക് സമർപ്പിച്ചു. ഭൂഅവകാശ സമിതി സംസ്ഥാന സംയോജകൻ എസ്. രാമനുണ്ണി, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് പ്രൊഫ.ഇ.വി. നാരായണൻ, ഇടുക്കി തപോവനം വ്യാസ ആശ്രമം മഠാധിപതി സ്വാമി ദേവചൈതന്യാനന്ദ സരസ്വതി , ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ടി .ദിനേശ്, മഹിളാ ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി ഹേമലത ജി എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സി.ബി. സജീവ് സ്വാഗതവും താലൂക്ക് സെക്രട്ടറി ടി.കെ.നന്ദനൻ നന്ദിയും പറഞ്ഞു.