മൂവാറ്റുപുഴ: ഇൗസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യുവ കവികളുടെ കവിതാസമാഹാരങ്ങളുടെ സമർപ്പണവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവിന് സ്വീകരണവും നൽകി. അസ്ലം തൈപ്പറമ്പിലിന്റെ തിരസ്‌കൃതന്റെ കൈയക്ഷരം എന്ന കവിതാസമാഹാരവും കവയത്രി സിംന വാരിയത്തിന്റെ നിഷേധിയുടെ തോറ്റം എന്ന കവിതാസമാഹാരവും ആണ് പീപ്പിൾസ് ലൈബ്രറിയിൽ നടന്ന് ചടങ്ങിൽ പ്രകാശനംചെയ്തത്. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എം. നൗഫലിന് സ്വീകരണവും നല്കി. പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സമദ് മുടവന സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ ദീപ , നൗഫൽ, സിംന വാരിയത്ത് , രസ്ന അസ്ലം, പി .എ .മൈതീൻ, പി.എ .അബ്ദുൽ സമദ്, എ. എൻ. മണി, എം.വി. സുഭാഷ്, സി.എം .ഷുക്കൂർ, സുമേഷ് കുന്നുമ്മൽ, ലിസോ മോൾ ജെസ്ലറ്റ് തുടങ്ങിയവർ സംസാരിച്ചു.