പറവൂർ: കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി നാളെ (08) സമരം നടത്തും. പറവൂർ മേഖല സമരപ്രഖ്യാപന കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. പറവൂർ മേഖല പ്രസിഡന്റ് കെ.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, സമരസമിതി ചെയർമാൻ ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി കെ.ടി. ജോണി, വനിത വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ നാസർ, കെ.പി. ജോസഫ് ടി.എൻ. ബാബു തുടങ്ങിയവർ സംസാരിച്ചു.