pullakkattu-trest
പെരുമ്പടന്ന പല്ലേക്കാട്ട് കുമാരൻ കുടുംബ ട്രസ്റ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ചന്ദ്രൻ പല്ലേക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പെരുമ്പടന്ന പല്ലേക്കാട്ട് കുമാരൻ കുടുംബ ട്രസ്റ്റിന്റെ 18-ാം വാർഷികാഘോഷവും കുടുംബ സംഗമവും ബിനോയ് ശാന്തിയുടെ വസതിയിൽ നടന്നു. ചന്ദ്രൻ പല്ലേക്കാട്ട് ഉദ്ഘാടനം ചെയ്തു. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജോഷി പല്ലേക്കാട്ട്, രാജൻ, നിമ നിഥിൻ, അമ്പിളി സന്തോഷ്, ഷിബു പല്ലേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അയ്യപ്പൻ പല്ലേക്കാട്ട് (രക്ഷാധികാരി), ഷാജി പല്ലേക്കാട്ട് (പ്രസിഡന്റ്) ബിജു പല്ലേക്കാട്ട് ( സെക്രട്ടറി) ബിനോയ് ശാന്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.