ആലുവ: ആലുവ - കിഴക്കമ്പലം റോഡിൽ ഗതാഗതകുരുക്കേറിയ പുക്കാട്ടുപടി കവലയിൽ ജനുവരി ഒന്ന് മുതൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തും. ഇടപ്പള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും പുക്കാട്ടുപടി ബൈപ്പാസിലൂടെ ഇടത്തേക്ക് തിരിഞ്ഞ് പോകണം. പെരുമ്പാവൂർ ഭാഗത്തേക്കുള്ളവയാണെങ്കിൽ ബൈപ്പാസിൽ നിന്നും വയറോപ്പ് കവല വഴി പോകണം. കിഴക്കമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങളും ബൈപ്പാസിൽ നിന്നും വയറോപ്പ് കവല വഴി പോകണം. പെരുമ്പാവൂർ ഭാഗത്ത് നിന്നും ഇടപ്പള്ളിയിലേക്കുള്ള വാഹനങ്ങൾ പുക്കാട്ടുപടി കവലയിലൂടെ വള്ളത്തോൾ വായനശാലയ്ക്ക് മുമ്പിലെത്തി വലത്തേക്ക് തിരിഞ്ഞ് ബൈപ്പാസ് വഴി ഇടപ്പള്ളി റോഡിൽ പ്രവേശിക്കണം. ആലുവയിൽ നിന്നും കിഴക്കമ്പലം ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് മാത്രമാണ് നിലവിലുള്ള പുക്കാട്ടുപടി കവലയിൽ സ്റ്റോപ്പ് നിശ്ചയിച്ചിട്ടുള്ളത്. കിഴക്കമ്പലം ഭാഗത്ത് നിന്നും ആലുവയിലേക്കുള്ള വാഹനങ്ങളും ബൈപ്പാസ് കവല വഴി പോകണം.