പെരുവ: 125-ാം നമ്പർ കുന്നപ്പള്ളി എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ കട്ടിളവയ്പ് ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി മുളക്കുളം അഖിൽ ശാന്തിയുടെ കാർമ്മികത്വത്തിലും സ്തപതി പാമ്പാക്കുട ശിവൻ, ക്ഷേത്രശില്പി സുമേഷ് മേക്കടമ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലും നടന്നു. ശാഖായോഗം പ്രസിഡന്റ് പീതാംബരൻ പരീക്കണ്ണിത്താനം, സെക്രട്ടറി എൻ.കെ. പീതാംബരൻ, യൂണിയൻ കമ്മിറ്റി മെമ്പർ കെ.കെ. ഗോപിനാഥൻ, ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ പ്രഭ മുതിരക്കാല, കൺവീനർ പി.ആർ. രാജീവ്, കെ.എ. രമണൻ, മോഹനൻ ഓമറ്റം, സുനിൽ ശ്രീധരൻ, ബാബു ചിറയിൽ, സുധാ വൽസകുമാർ, ജയ, സുജാത രമണൻ തുടങ്ങിയവർ നേതൃത്വം നൽകി.