കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫീഷൻ വിമന്റെ (സാഫ്) നേതൃത്വത്തിൽ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ മിഷൻ കോ-ഓഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്മെന്റ്), എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ടുവീലർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ. വിലാസം: നോഡൽ ഓഫീസർ, സാഫ്, എറണാകുളം, ഫിഷറീസ് ട്രെയിനിംഗ് സെന്റർ, ഈസ്റ്റ് കടുങ്ങല്ലൂർ, യു.സി കോളേജ്.പി.ഒ, ആലുവ, പിൻ - 683102.