kklm
യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ശബരിമല തീർത്ഥാടന പാതയിലുൾപ്പെട്ട കൂത്താട്ടുകുളം രാമപുരം പാലാ റോഡ് അടക്കം തീർത്ഥാടനകാലം ആരംഭിച്ചിട്ടും അറ്റകുറ്റപ്പണി നടത്താത്തത് പ്രതിഷേധാർഹമാണന്ന് ധർണ ഉദ്ഘാടനം ചെയ്ത നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ്‌പോൾ ജോൺ പറഞ്ഞു. കൂത്താട്ടുകുളം ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോർജ് വൻനിലം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. ജോസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബോബി അച്യുതൻ, പി.സി. ഭാസ്കരൻ, ബോബൻ വർഗീസ്, സജി മാത്യു, ജോമി മാത്യു, ഷാജി.കെ.സി, കൗൺസിലർമാരായ ജിജോ ടി. ബേബി, റോയി ഇരട്ടയാനി, സാറ.ടി.എസ് , ലിസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.