കൊച്ചി: റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ.ആർ. ബി) നോൺടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി( എൻ.ടി.പി.സി) വിഭാഗത്തിൽ ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളുടെ ഫലം ജനുവരി 15ഓടെ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2020 ഡിസംബർ 28 മുതൽ കഴിഞ്ഞ ജൂലായ് 31 വരെ എഴ് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി. ടി) കൊവിഡ് സുരക്ഷ നിയമങ്ങൾ പാലിച്ച് ഫെബ്രുവരി 14 മുതൽ 18വരെ നടത്തും. നിയമനം സംബന്ധിച്ച അറിയിപ്പുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രമെ ആശ്രയിക്കാവൂയെന്നും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും റെയിൽവെ അറിയിച്ചു.