കളമശേരി: എൻ.സി.പി.മൈനോറിറ്റിസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ജില്ലാ മതസൗഹാർദ്ദ സദസ് എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് ജോർജ് അദ്ധ്യക്ഷനായി. എൻ.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് പി.ഡി ജോൺസൺ, ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സെബാസ്റ്റ്യൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അനൂബ് റാവുത്തർ, ന്യൂനപക്ഷ സെൽ ജില്ലാ സെക്രട്ടറി കെരീം മേലേത്ത്, ഉസ്മാൻ പള്ളിക്കര, ബ്ലോക്ക് സെക്രട്ടറി സമദ് ഇടക്കുളം, ബാബുരാജ്, അബ്ദുൽ അസീസ് നീറേങ്കൽ, ജോബി അങ്കമാലി തുടങ്ങിയവർ സംസാരിച്ചു.