ആലുവ: അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ ഹിന്ദി ഭാഷാപഠനം രസകരവും സുഗമവുമാക്കാൻ അദ്ധ്യാപകരെ സജ്ജരാക്കുന്ന സമഗ്ര ശിക്ഷാ കേരളം ആലുവ ബി.ആർ.സിയിൽ ആരംഭിച്ച ആലുവ സബ് ജില്ലാ ദ്വിദിന സുരീലി ഹിന്ദി അദ്ധ്യാപക പരിശീലനം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ടി.ജി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ.ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ് പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കൃഷ്ണകുമാർ, ബ്ലോക്ക് പ്രോജെക്ട് കോഓർഡിനേറ്റർ ആർ.എസ്. സോണിയ, കെ.ടി.റെജി എന്നിവർ സംസാരിച്ചു. ഹിന്ദി അദ്ധ്യാപകൻ കെ.ടി. റെജി, ആലുവ ബി.ആർ.സി ട്രെയിനർ എ. ഷെമീന ബീഗം, ക്ലസ്റ്റർ കോഓർഡിനേറ്റർ എം.എസ്. സരിത എന്നിവരാണ് നേതൃത്വം നൽകുന്നത്.