നേര്യമംഗലം: ദമ്പതികളെ മർദ്ദിച്ച കേസിൽ നേര്യമംഗലം ചാലിൽ ജയൻ (മാത്യു 48), ചാലിൽ വർഗീസ് (59) എന്നിവരെ ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്റെ കടയുടെ മുന്നിൽ വാഹനം നിർത്തിയശേഷം ദമ്പതികൾ മറ്റൊരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ വിരോധത്തിലാണ് ഇവർ ആക്രമിച്ചത്. ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെയും ഇവർ ആക്രമിക്കുകയായിരുന്നു.