ആലുവ: എടത്തല മുതിരക്കാട്ടുമുകൾ പൗരസമിതി ദേശവിളക്ക് മഹോത്സവത്തിൽ ശാസ്താംപാട്ട് കലാകാരൻ പി.കെ. വേലായുധനെ ആദരിച്ചു. പൗരസമിതി സെക്രട്ടറി അപ്പു മണ്ണാച്ചേരി ഉപഹാരം നൽകി. ഗോപൻ പള്ളിപ്പുറത്ത്, അനൂപ്, രജീഷ് കുഴുപ്പിള്ളി, രാധാകൃഷ്ണൻ, രാജശേഖരൻ, അമൽ കുമാർ, പ്രവീൺ കുമാർ, ശ്രീക്കുട്ടൻ, റാവു, പ്രമോദ്, അയ്യപ്പൻ, ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.