pus
എസ്.വി.ജി. സാംസ്‌ക്കാരിക സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകവിചാരം ചടങ്ങിൽ പെരുമ്പാവൂരിന്റെ യുവ എഴുത്തുകാരി ഫൗസിയ കളപ്പാട്ടിനെ ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റ് ചീഫ് ട്രസ്റ്റീ കീർത്തികുമാർ, മാനേജിങ് ട്രസ്റ്റീ ഡോ അഭിലാഷ് വി.ആർ.നാഥ് എന്നിവർ ആദരിക്കുന്നു.

പെരുമ്പാവൂർ: എസ്.വി.ജി സാംസ്‌കാരിക സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകവിചാരം കലാകാരനും പ്രഭാഷകനുമായ മുഹമ്മദ് വെട്ടത്ത് ഉദ്ഘാടനം ചെയ്തു. ശ്രീസ്വാമി വൈദ്യഗുരുകുലം പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കൊച്ചിൻ കോളേജ് മലയാളവിഭാഗം മുൻ മേധാവി പ്രൊഫ. ഉണ്ണികൃഷണൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിന്റെ യുവ എഴുത്തുകാരി ഫൗസിയ കളപ്പാട്ട് എഴുതിയ പുതിയ കഥാസമാഹാരം നൈനം ദഹതി പാവക എന്ന പുസ്തകം ആസ്പദമാക്കിയാണ് ചർച്ച നടത്തിയത്. എഴുത്തുകാരി ദീപ്തി സൈരന്ധ്രി പുസ്തക പരിചയം നടത്തി. സ്വാമി വൈദ്യഗുരുകുലം ട്രസ്റ്റിലെ ഹരീന്ദ്രനാഥ കുറുപ്പ് സ്വാഗതം പറഞ്ഞു. പ്രശസ്ത സൂഫി എഴുത്തുകാരൻ ഇ.എം.ഹാഷിം, അഡ്വ. എൻ.സി.മോഹനൻ, എം. എ. ഷഹനാസ്, രവിത, പി. എച്ച്. അക്ബർ, ജയകുമാർ, ഉഷാകുമാരി, ഡോ.ഫാത്തിമ ബീവി, മുൻ എം.എൽ.എ സാജുപോൾ, നൗഷാദ്, ജോസ് ആന്റണി, സ്വാമി ശിവദാസ്, കാലടി. എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു. ഫൗസിയ കളപ്പാട്ട് മറുപടി പ്രസംഗം നടത്തി.