ആലുവ: സംസ്ഥാനത്തെ ടിമ്പർ കട്ടിംഗ് ആൻഡ് ഫെല്ലിംഗ്, ഓയിൽ പാം, ടി.എം.ടി സ്റ്റീൽ ബാർ നിർമ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ഡിസംബർ 10ന് യഥാക്രമം രാവിലെ 10.30 മുതൽ 12 വരെ ആലുവ ഗവ. ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും.