rally
മുല്ലപ്പെരിയാർ ഡാം ഡി-കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലിക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണം

പെരുമ്പാവൂർ: മുല്ലപ്പെരിയാർ ഡാം ഡി-കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റാലിക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകി. 200 ബൈക്കുകളിലായി സ്ത്രീകളും കുട്ടികളുമുൾപ്പെടുന്നവരാണ് റാലിയിൽ പങ്കെടുത്തത്. സ്വീകരണത്തിന് വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ, അരുൺ ചാക്കപ്പൻ, ജെഫർ റോഡ്രിഗ്സ്, പോൾ ചെതലൻ എന്നിവർ നേതൃത്വം നൽകി.