ആലുവ: ഭർതൃപീഡനവും പൊലീസ് സ്റ്റേഷനിലെ അപമാനവും സഹിക്കാനാകാതെ നിയമവിദ്യാർത്ഥിനി എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൻ ആത്മഹത്യചെയ്ത കേസിൽ മൊബൈൽഫോൺ ഫോറൻസിക് പരിശോധനക്ക് അന്വേഷണസംഘം നടപടികളാരംഭിച്ചു. മോഫിയയുടെ ഫോൺ നിലവിൽ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. മുഖ്യപ്രതി സുഹൈലുമായി നടത്തിയിട്ടുള്ള വാട്ട്സ് ആപ്പ് മെസേജുകൾ, ശബ്ദസന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവ വീണ്ടെടുക്കുന്നതിന് ഇതിനകം ഫോറൻസിക് വിഭാഗത്തിന് കത്തുനൽകിയതായി അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവ് പറഞ്ഞു. സുഹൈലിന്റെ ഫോൺ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. ഇത് സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിട്ടുണ്ട്. ഇന്ന് കോടതിക്ക് സമർപ്പിക്കും.

റിമാൻഡിൽ കഴിയുന്ന പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് ബുധനാഴ്ചയിലേക്ക് മാറ്റി.