മൂവാറ്റുപുഴ: വാഴപ്പിള്ളി ഗവ.ജെ.ബി സ്‌കൂളിന്റെ നവീകരണത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയും വാഴപ്പിള്ളി റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സാമ്പത്തിക സഹായം കൈമാറി. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിന്ധു ഉല്ലാസും ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാറും ഹെഡ്മിസ്ട്രസ് അല്ലി ടീച്ചറിന് സാമ്പത്തിക സഹായം കൈമാറി. ചടങ്ങിൽ ഉല്ലാസ് ചാരുത അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ആർ.രാജീവ്, ലൈബ്രറി പ്രവർത്തകരായ കെ.എസ്.രവീന്ദ്രനാഥ്, ജി.പ്രേംകുമാർ, എ.ആർ.തങ്കച്ചൻ, ഷംന ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഷെയ്ക്ക് മൊഹിയദ്ധീൻ, അബിത ടീച്ചർ എന്നിവർ പങ്കെടുത്തു.