കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗിലെ ഡയറക്ടർ ഇൻചാർജ് തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് നിഫാറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രതിഷേധിച്ചു. കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ ജോസി കെ. ചിറപ്പുറം ഉദ്ഘാടനം ചെയ്തു. പി.ജി. ശശീന്ദ്രൻ നായർ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.