ആലുവ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലുവയിൽ യുവജന സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.യു. പ്രമേഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം, ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, ബ്ലോക്ക് ട്രഷറർ എം.എ. ഷെഫീക്ക്, കെ.എം അഫ്‌സൽ, രാജീവ് സക്കറിയ തുടങ്ങിയവർ സംസാരിച്ചു. ആലുവ ബൈപ്പാസ് കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം ബാങ്ക് ജംഗ്ഷനിൽ അവസാനിച്ചു.