തൃക്കാക്കര: നഗരസഭാ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയിൽ പ്രതികളായ എൽ.ഡി.എഫ് കൗൺസിലർമാരുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നാളെ വിധിപറയും. എൽ.ഡി.എഫ് കൗൺസിലർമാരായ പി.സി മനൂപ്, അജ്ജുന ഹാഷിം, റസിയ നിഷാദ്, ജിജോ ചങ്ങംതറ, കെ.എക്‌സ്. സൈമൺ എന്നിവരുടെ ജാമ്യാപേക്ഷ നാളെയാണ് വിധിപറയുക.ഇന്നലെ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേട്ടശേഷം വിധിപറയാൻ നാളേക്ക് മാറ്റുകയായിരുന്നു. കേസിൽ എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ ഡിക്സൺ, നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ഷാജി വാഴക്കാല,, എം.ഒ. വർഗ്ഗീസ്, ഉണ്ണി കാക്കനാട്, സി.സി വിജു എന്നിവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.