കൊച്ചി: വികസന പ്രവർത്തനങ്ങളുടെ പേരിൽ കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും ന്യായമായ പുനരധിവാസവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) രാവിലെ 10.30ന് കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി.സി.ജേക്കബ്ബ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ സംസാരിക്കും.