കളമശേരി: ഏലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി. അനുമോദന സമ്മേളനം മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ടി വിനോദ്, പി.ടി.എ. പ്രസിഡന്റ് പി.എ. അലിക്കുഞ്ഞ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി. രാജേഷ്, പി.എ. ഷെരീഫ്, അംബിക ചന്ദ്രൻ, നിസ്സി സാബു, എസ്.എം.സി. ചെയർമാൻ കെ.ആർ.കെ. പ്രസാദ്, അദ്ധ്യാപികമാരായ ഷിബി സിൽവസ്റ്റർ, സെലിൻ കെ. മാത്തൻ തുടങ്ങിയവർ പങ്കെടുത്തു.