തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷൻ മുതൽ പൂത്തോട്ട വരെ റോഡ് നാലുവരി ആക്കുന്നതിന് വേണ്ടി റോഡിന് ഇരുവശമുള്ള വ്യാപാരികളെയും സ്ഥലമുടമകളെയും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയൊഴുപ്പിക്കപ്പെടുന്നവർക്ക് ന്യായമായ പുനരധിവാസവും അർഹമായ നഷ്ട പരിഹാരവും നേടിയെടുക്കുന്നതിന് സമര പരിപാടികൾ നടത്താൻ തൃപ്പൂണിത്തുറ മർച്ചൻസ് യൂണിയൻ യോഗം ചേർന്ന് തീരുമാനിച്ചു. തൃപ്പൂണിത്തുറ വ്യാപാരഭവൻ ഹാളിൽ നടന്ന സംയുക്ത യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർ​ക്കിംഗ് പ്ര​സിഡന്റ് ടി.ബി. നാസർ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മർച്ചൻസ് യൂണിയൻ പ്ര​സിഡന്റ് തോമസ് പോൾ അദ്ധ്യക്ഷനായി. പുനരധിവാസ കമ്മിറ്റി ചെയർമാൻ ജിമ്മി ചക്യാത്ത് മുഖ്യ പ്രഭാഷണം ന​ടത്തി. ഷാജഹാൻ അബ്ദുൾ ഖാദർ വിശദീകരണവും നടത്തി. ജില്ലാ സെക്രട്ടറി രാജൻ, വനിതാ​വിംഗ് ജില്ലാ പ്ര​സിഡന്റ് സുബൈദ നാസർ, മർച്ചൻസ് യൂണിയൻ ഭാരവാഹികളായ ടി.എൻ. ഗോപി, ടി.പി. റോയ്, ഒ.യു. പൗലോസ്, സാം തോമസ്, സീന സജീവ്, അനിൽകുമാർ മേനോൻ, ശാന്താകുമാരിയമ്മ, വൽസ പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.