കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ തിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ ഇന്റഗ്രേറ്റഡ് കോച്ചിംഗ് ടെർമിനൽ ആരംഭിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. എറണാകുളം മാർഷലിംഗ് യാർഡ് ഇന്റഗ്രേറ്റഡ് കോച്ചിംഗ് ടെർമിനലാക്കി മാറ്റുന്നതിന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സാദ്ധ്യതാ പഠനം പൂർത്തിയാക്കിയെങ്കിലും തുടർനടപടികളായില്ല. 110 ഏക്കർ ഭൂമിയിൽ നിന്ന് 1,654 കോടി രൂപ വരുമാനത്തിന് സാദ്ധ്യതയുണ്ട്. നാലു പുതിയ പ്ലാറ്റ്‌ഫോമുകളും രണ്ടു പാഴ്‌സൽ ലൈനുകളുമുള്ള റെയിൽവെ സ്റ്റേഷൻ വികസനത്തിന് 320 കോടി രൂപ മതിയാകും. കൃത്യമായ പഠനം നടത്തി,​ റെയിൽവേയ്ക്ക് വരുമാനം ലഭിക്കുന്ന രീതിയിൽ ടെർമിനൽ യാഥാർത്ഥ്യമാക്കിയാൽ കേരളത്തിലെ റെയിൽവെ വികസനത്തിനു ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.