കൊച്ചി: സ്കൂൾ പരിസരങ്ങളിൽ വില്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ബിഹാർ സ്വദേശികൾ കടവന്ത്ര പൊലീസിന്റെ പിടിയിൽ. മണ്ടു യാദവ്, അജിത്ത് എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ അസി. കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് കടവന്ത്ര മാതാ നഗർ സ്കൂളിന്റെ പരിസരത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. 855 പാക്കറ്റ് ഹാൻസും 34 പാക്കറ്റ് പാൻമാസാലയും 38 പാക്കറ്റ് മറ്റു ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു.