വൈപ്പിൻ: നായരമ്പലം പഞ്ചായത്ത് രണ്ടാംവാർഡിൽ സിന്ധുവിന്റേയും മകൻ അതുലിന്റേയും ദുരൂഹമരണത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വി.എസ്. സോളിരാജ്, കെ.ജി. ഡോണോ, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ദീപക് ജോയ്, മുനമ്പം സന്തോഷ്, അഡ്വ. പി.ജെ. ജസ്റ്റിൻ, ടിറ്റോ ആന്റണി, സിനോജ്കുമാർ, അഗസ്റ്റിൻ മണ്ടോത്ത്, ടി.എൻ. ലവൻ, ജോബി വർഗീസ്, നീതു ബിനോദ്, ലിയോ കുഞ്ഞച്ചൻ, മഹേഷ് കണ്ണൻ, നിതിൻ ബാബു , ജെൻസൻ ആൽബി, സ്വാതിഷ് സത്യൻ തുടങ്ങിയവർ പങ്കെടുത്തു.