കൊച്ചി: ചെറുകിട സംരംഭകർക്കും കൃഷിക്കാർക്കും വിവിധതരം ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബർസാത് എം.എസ്.എം.ഇ യൂണിറ്റും വോക്കൽ ഫോർ ലോക്കൽ എൻട്രപ്രണേഴ്‌സ് ക്ലബ്ബും ചേർന്ന് കൊച്ചി നഗരത്തിൽ എല്ലാ ശനിയാഴ്ചകളിലും കാർണിവൽ സംഘടിപ്പിക്കും. ജൈവരീതിയിൽ ഉത്പാദിപ്പിച്ച നാടൻ കാർഷികോത്പന്നങ്ങളും ഭക്ഷ്യോത്പന്നങ്ങളും മത്സ്യം, നാടൻ മുട്ട, തുണിത്തരങ്ങൾ, ചിരവ, മുറം തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളും പ്രദർശിപ്പിച്ച് വിറ്റഴിക്കാം. വിവരങ്ങൾക്കും രജിസ്ട്രേഷനും 9446359797 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് ചെയ്യുക.