
കൊച്ചി: എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ജനുവരി ആദ്യ വാരത്തിൽ എള്ള് കർഷക സംഗമം സംഘടിപ്പിക്കും. കരഭൂമിയിലോ നെൽകൃഷിയിടങ്ങളിൽ ഇടവിളയായോ എള്ള് കൃഷി ചെയ്യുന്ന കർഷകരുടെ കൂട്ടായ്‌മയാണ് ലക്ഷ്യം. കൃഷി മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ജില്ലയിൽ ഉത്പാദിപ്പിക്കുന്ന എള്ള് കേന്ദ്രീകൃതമായി സംഭരിച്ചു മൂല്യവർദ്ധനവ് നടത്തി ബ്രാൻഡ് ചെയ്തു വിപണനം നടത്തുന്നതിനുള്ള സാദ്ധ്യതകൾ സംഗമം ചർച്ച ചെയ്യും. സംഗമത്തിൽ പങ്കെടുക്കാനും കൂട്ടായ്മയുടെ ഭാഗമാവാനും താത്പര്യമുള്ള കർഷകർ 8281757450 എന്ന നമ്പറിൽ പ്രവർത്തിദിനങ്ങളിൽ രാവിലെ 10നും വൈകിട്ട് 4നുമിടയിൽ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.