അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ട്രേഡ് യൂണിയനുകളും ലേബർ വകുപ്പുമായി സഹകരിച്ച് ഇ-ശ്രം രജിസ്ട്രേഷന്റെ നടപടികളെ സംബന്ധിച്ച് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി.തരിയൽ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ പി.എം അജാസ് ക്ലാസ്സുകൾ നയിച്ചു. അസി.ലേബർ ഓഫീസർ ടി.കെ.നാസർ, ഡാന്റി ജോസ്, തോമസ് കുരിയാക്കോസ് ,പി.ഒ.ആന്റോ, ഡെന്നി പോൾ, സനൂജ് സ്റ്റാഫ്, സജി വർഗ്ഗീസ്, ലോനപ്പൻ മാടശ്ശേരി, എൻ.എ.വർഗീസ് എന്നിവർ പ്രസംഗിച്ചു.