കോതമംഗലം: നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ.ദാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി.എം, പഞ്ചായത്ത് മെമ്പർമാരായ സൗമ്യ ശശി, ഹരീഷ്,പി. ടി.എ പ്രസിഡന്റ് മാർട്ടിൻസ്, എസ്. എം. സി ചെയർമാൻ എം. വി യാക്കോബ്, വി.എച്ച് എസ്.ഇ പ്രിൻസിപ്പാൾ അനിൽ കെ.പി എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പാൾ മഞ്ജു വി. ആർ സ്വാഗതവും ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ എൻ നന്ദിയും പറഞ്ഞു.