udf-vadakkekara
വടക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ ധർണ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വടക്കേക്കര പഞ്ചായത്തിൽ മാസങ്ങളായി സെക്രട്ടറിയും ഉദ്യോഗസ്ഥരുമില്ലാത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റിയോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി. വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനങ്ങൾക്കു പലവട്ടം ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ഇപ്പോഴത്തെ സാഹചര്യം യോഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം നിക്ഷേധിച്ചതോടെ വാക്കൗട്ട് നടത്തി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. പി.എസ്. രഞ്ജിത്ത്, പി.ആർ. സൈജൻ, അനിൽ ഏലിയാസ്, എം.ഡി. മധുലാൽ, എം.എസ്. റെജി തുടങ്ങിയവർ സംസാരിച്ചു.