കോലഞ്ചേരി: തമ്മാനിമ​റ്റം സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ സമ്പൂർണ ബൈബിൾ പാരായണവും 100 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയും തുടങ്ങി. ബൈബിൾ പാരായണത്തിന്റെ ഉദ്ഘാടനം ഡോ. എബ്രാഹാം മാർ യൂലീയോസ് മെത്രാപോലീത്ത നിർവ്വഹിച്ചു. വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും സന്യസ്തരും ആത്മായരും ചേർന്ന് 12ന് ബൈബിൾപാരായണം പൂർത്തിയാക്കുമെന്ന് വികാരി ഫാ. ബസേലിയോസ് കല്ലംപിള്ളി അറിയിച്ചു.