work

കൊച്ചി: സ്വന്തമായി വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തെയും വൻകിട പ്രോജക്ടുകളെയും ഒരുപോലെ ഇരുട്ടിലാക്കി കെട്ടിടനിർമ്മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നു. കൊവിഡിന്റെ ക്ഷീണത്തിൽനിന്ന് കരകയറുന്നതിനിടെ നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രണം വിട്ടുയർന്നത് മേഖലയെയാകെ പ്രതിസന്ധിയിലാക്കി.

കല്ല്, സിമന്റ്, മെറ്റൽ, സിമന്റ് കട്ട, ചുടുകട്ട, കമ്പി, ടൈൽ തുടങ്ങിയവയ്ക്കും വൈദ്യുതീകരണ, പ്ലംബിംഗ് സാമഗ്രികൾക്കും രണ്ടുവർഷമായി വില മെല്ലെ ഉയരുകയായിരുന്നു. എന്നാൽ, കൊവിഡ് രണ്ടാം തരംഗം മാറി നിർമ്മാണമേഖല സജീവമായതോടെയാണ് വില കുതിച്ചുകയറിയത്.

ഇന്ധനവില വർദ്ധനയും കുറഞ്ഞ ഉത്പാദനവും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവുമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.

സിമന്റിന് സമീപകാലത്ത് വൻതോതിൽ വില വർദ്ധിച്ചതിന് പ്രധാനകാരണം കൽക്കരി ക്ഷാമമായിരുന്നു. കൽക്കരി വില കുറഞ്ഞപ്പോൾ സിമന്റ് വിലയും കുറഞ്ഞുതുടങ്ങിയിരുന്നു.

ക്വാറികൾ ഒട്ടുമുക്കാലും പൂട്ടിയതോടെയാണ് കരിങ്കല്ലുവില കൈവിട്ടത്. മണൽവാരൽ തടഞ്ഞതോടെ തമിഴ്നാട്ടിൽ നിന്ന് മണലെത്തിക്കാൻ ലോഡിന് മൂന്നിരട്ടി അധികം നൽകണം.

വയർ, പവർ കേബിൾ എന്നിവയ്ക്ക് 50 ശതമാനം വരെ വിലകൂടി. കോപ്പർ, സ്റ്റീൽ സാമഗ്രികൾ, ആംഗിൾസ്, ഷീറ്റ്‌, സ്വിച്ച് ബോർഡ് എന്നിവയ്‌ക്ക് 15- 25 ശതമാനം വില കൂടി.

 വേണ്ടത് സർക്കാരിന്റെ ഇടപെടൽ

രണ്ടുതരത്തിൽ സർക്കാരിന് ഇടപെടാനാകുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പിള്ളി പറയുന്നു.

1. ഒരു വർഷത്തേക്ക് സാധനങ്ങൾ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ ലഭ്യമാക്കണം

2. സാധനങ്ങൾ കരാർ ദിവസത്തെ വിലയ്ക്കുതന്നെ ലഭ്യമാക്കുന്ന നയം നടപ്പിലാക്കണം


 ഇനം, നിലവിലെ വില (ആറുമാസം മുമ്പത്തെ വില, രണ്ടുവർഷം മുമ്പത്തെ വില എന്നിവ ബ്രായ്ക്കറ്റിൽ)

കെട്ടിട നിർമ്മാതാക്കൾക്ക് വൻ നഷ്ടമാണ്. സർക്കാർ ഇടപെടണം

ജോബി എബ്രഹാം,

പ്രസിഡന്റ് സിമന്റ് ബ്രിക്‌സ് മാനുഫാക്‌ചേഴ്‌സ് അസോ.

ചെറുകിട കരാറുകാർക്ക് പിടിച്ചുനിൽക്കാനാവുന്നില്ല

വി.ജി. വേണുഗോപാൽ,
കരാറുകാരൻ