
കൊച്ചി: ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുടെ പ്രാദേശിക കൂട്ടായ്മകളും ജില്ലാതല ഫെഡറേഷനും രൂപീകരിക്കണമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. ജില്ല സാമൂഹ്യനീതി വകുപ്പും എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും ചേർന്ന് നടത്തിയ ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. എം. സുരേഷ്, കെ.കെ. സുബൈർ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, എം.എം.ഖദീജ, എ.പി. ഡിനി,സജ്ജന സി. നാരായണൻ, ഡോ. അഖിൽ മാനുവൽ, കെ. എം. സുബൈദ, എൻ. അജേഷ് , സി. കെ. വിജയം, അഡ്വ. കെ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.