pr-muraleedharan
കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം എത്രയും വേഗം നടപ്പാക്കണമെന്ന് കെ.എസ്.ആർ.ടി.എ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 നടത്തുന്ന പണിമുടക്ക് ജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. നജിബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. വിനോദ്, വി.ഡി. ഷിബു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മിഥുൻ സി കുമാർ, വനിത സബ് കമ്മിറ്റി കൺവീനർ വി. വിനീത, ജില്ലാ സെക്രട്ടറി സജിത് ടി.എസ്. കുമാർ, ട്രഷറർ പി.കെ. ജുബിൻ, സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാർ, പി.ടി. സജീവ്, ടി.ആർ. രാജേഷ്, പി.എം. സഹീർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.കെ. ജുബിൻ (പ്രസിഡന്റ്), കെ.എ. നജീബുദ്ദീൻ (സെക്രട്ടറി), വി. വിനീത (ട്രഷറർ), പി. ദേവദാസ്, എ.കെ. റെജീഷ്, പി.കെ. സജീവൻ (വൈസ് പ്രസിഡന്റുമാർ), പ്രശാന്ത് വേലിക്കകം, പി.എം. സിദ്ധീഖ്, ജി. ഹരികുമാർ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.