കുറുപ്പംപടി: പട്ടികജാതി ക്ഷേമസമിതി കുറുപ്പംപടി വില്ലേജ് സമ്മേളനം സഹകരണ സംഘം ഓഡിറ്റോറിയത്തിൽ (കെ.സി. മാധവൻ നഗർ) നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറും പി.കെ.എസ് സംസ്‌ഥാന കമ്മിറ്റി മെമ്പറുമായ വി.കെ.അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എൻ.ഹരിദാസ്, ഏരിയാ കമ്മിറ്റി അംഗം എസ്.മോഹനൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ, കെ.പി.അശോകൻ, ഡോ.സി.വി. ഹരീഷ്‌കുമാർ, കെ.സി.മനോജ്, ബിന്ദു ബിജു, സ്മിത അനിൽകുമാർ, കെ. ടി.രാജൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി അനിത സന്തോഷിനെയും വൈസ് പ്രസിഡന്റായി സജിത ജയനെയും സെക്രട്ടറിയായി പി.എം.രാജനെയും ജോ.സെക്രട്ടറിയായി പ്രശാന്തിനെയും ട്രഷറർ ആയി പി.ടി.അനിലിനെയും തിരഞ്ഞെടുത്തു.