korakunju
കളമശേരി റോട്ടറി ക്ലബ്ബിൽ നടന്ന കോരക്കുഞ്ഞു സ്മാരക പുരസ്ക്കാര ചടങ്ങ്

കളമശേരി: ഇൻഡസ്ട്രിയൽ കൾച്ചറൽ ഫോറം ഇൻഡസ്ട്രീയൽ അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കോരക്കുഞ്ഞിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം സമ്മാനിച്ചു. കളമശേരി റോട്ടറി ക്ലബിൽ ചേർന്ന അവാർഡ്ദാന, അനുമോദന സമ്മേളനം അർബൻ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സലിം പതുവന സാംസ്‌കാരിക, മാദ്ധ്യമ പ്രവർത്തകനുള്ള പ്രഥമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക് സമ്മാനിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ. നാരായണമേനോൻ അദ്ധ്യക്ഷനായി. പറവൂർ സാഹിത്യവേദിയുടെ കവിതാ പുരസ്‌കാരജേതാവ് അനിൽ മുട്ടാറിനെ ചടങ്ങിൽ കൗൺസിലർ കെ.യു സിയാദ് ആദരിച്ചു. കവി ശിവൻ വട്ടേക്കുന്നം, ഷഹീർ മുലപ്പറമ്പിൽ, ഷെരീഫ് വഴുതനക്കാടൻ, സുനിൽ മാണുവേലി, അഷ്‌റഫ് അലി, പി.ഡി ആന്റണി, എ.ഡി.എസ് ചെയർപേഴ്‌സൺ ഫാത്തിമ മുഹമ്മദ് എന്നിവർ സംസാരിച്ചു.